KERALAMLATEST NEWS
കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് സഹോദരൻ കെ.പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് മലയാലപ്പുഴയിലത്തെി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്. ഭാര്യ മഞ്ജുഷയോടും മക്കളോടും സംസാരിച്ചു.
ഉച്ചയ്ക്ക് നവീൻ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മൊഴിയെടുപ്പ് പിന്നീടാകാമെന്ന് പറഞ്ഞ് പൊലീസ് മടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചത്, ഭീഷണിപ്പെടുത്തൽ, പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട വ്യക്തിയുമായി ചേർന്ന് ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രവീൺ ബാബു പരാതിയിൽ ഉന്നയിച്ചത്.
”അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കും
-പ്രവീൺ ബാബു
Source link