CINEMA

ആകാംക്ഷ വർധിപ്പിച്ച് ‘ത്രയം’; ട്രെയിലർ പുറത്ത്

ആകാംക്ഷ വർധിപ്പിച്ച് ‘ത്രയം’; ട്രെയിലർ പുറത്ത് | Thrayam movie trailer release

ആകാംക്ഷ വർധിപ്പിച്ച് ‘ത്രയം’; ട്രെയിലർ പുറത്ത്

മനോരമ ലേഖിക

Published: October 17 , 2024 07:14 PM IST

1 minute Read

ട്രെയിലറിൽ നിന്ന്.

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രയം’. ട്രെയിലർ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസനും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് ‘ത്രയം’. ഗഗനാചാരിക്കു ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ത്രയം’ ഒക്ടോബർ 25 ന് പ്രദർശനത്തിനെത്തും.

English Summary:
Thrayam movie trailer release

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-dhyansreenivasan 4k33mmli0tur880lmmbmktmfa8


Source link

Related Articles

Back to top button