തുലാമാസം കഷ്ടകാലമുള്ള നക്ഷത്രക്കാരും….
ഇന്ന് തുലാം ഒന്നാം തീയതിയാണ്. ഓരോ മലയാളമാസവും ജ്യോതിഷപ്രകാരം നാളുകള്‍ക്ക് പ്രത്യേക ഫലങ്ങള്‍ വരുന്നു. തുലാമാസം നല്ല കാലവും അതേ സമയം കഷ്ടകാലവും വരുന്ന ചില നാളുകാരുണ്ട്. തുലാമാസത്തില്‍ കഷ്ടകാലം വരുന്ന ചില നക്ഷത്രക്കാരുമുണ്ട്. ഇവര്‍ ഏതെല്ലാമെന്നറിയാം. ഇതിന് ജ്യോതിഷപ്രകാരം പരിഹാരവും ഉണ്ട്.തിരുവാതിരആദ്യത്തേത് തിരുവാതിര നക്ഷത്രമാണ്. ഇവര്‍ക്ക് അപ്രതീക്ഷിതമായ കാര്യങ്ങള്‍ പലതും നടക്കും. ഇവ പൊതുവേ ദോഷഫലങ്ങള്‍ നല്‍കുന്നു. ചിലവ് വര്‍ദ്ധിയ്ക്കുക, തടസങ്ങള്‍ വരിക, ധനക്ലേശം, മനപ്രയാസം എന്നിവയെല്ലാം വരാം. തൊഴില്‍ രംഗത്ത് ചില പ്രശ്‌നങ്ങള്‍ പറയുന്ന മാസം കൂടിയാണ്. കുടുംബ ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. കുടുംബത്തില്‍ സ്വസ്ഥതക്കേടുണ്ടാകാം. ഏത് കാര്യത്തിന് ഇറങ്ങുന്നതിന് മുന്‍പും നല്ലതുപോലെ ചിന്തിയ്ക്കുക. വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോകുക. ശിവഭഗവാനെ പ്രാര്‍ത്ഥിച്ച് മുന്നോട്ടു പോകണം. ശിവക്ഷേത്രത്തിലെ ഭസ്മം തൊടുന്നതും പുറത്തേയ്ക്ക് പോകുമ്പോള്‍ ഇത് പഴ്‌സിലോ മറ്റോ വച്ച് പോകുന്നതും നല്ലതാണ്.രോഹിണിരോഹിണിയാണ് അടുത്തത്. ഇവര്‍ക്ക് മക്കളിലൂടെ ദോഷങ്ങള്‍ വരാം. ദേഷ്യവും വാശിയുമെല്ലാം വരാം, അതേ സമയം ഇത് നിയന്ത്രിയ്ക്കണം. കുടുബത്ത് തര്‍ക്കങ്ങളും ഉണ്ടാകാം. ശത്രുദോഷം ഇവരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന മാസമാണ് ഇത്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. പണം റോള്‍ ചെയ്തുള്ള ബിസിനസ് ചെയ്യുന്നവരൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കും. ഇവരും ശിവഭഗവാന്റെ ഭസ്മം അണിയുന്നതും കൂടെ കൊണ്ടുനടക്കുന്നതും നല്ലതാണ്.കാര്‍ത്തികഅടുത്തത് കാര്‍ത്തിക നക്ഷത്രമാണ്. ഇവര്‍ക്ക് പല രീതിയിലെ മനപ്രയാസങ്ങളും സങ്കടങ്ങളും വരാന്‍ സാധ്യതയുണ്ട്. ചുറ്റുമുളളവര്‍ക്ക് സന്തോഷമെങ്കിലും നിങ്ങള്‍ക്ക് പല കാരണങ്ങളാല്‍ ദുഖങ്ങള്‍ ഒഴിഞ്ഞുപോകാത്ത കാലമാണ് ഇത്. വിചാരിച്ച കാര്യത്തില്‍ ഫലം ലഭിയ്ക്കാതെ പോകാം, പ്രിയപ്പെട്ടവരുടെ വിയോഗമുണ്ടാകാം. ഇവര്‍ ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഭദ്രകാളിയെ പ്രാര്‍ത്ഥിയ്ക്കുക. ഈ പ്രസാദം അറിയുക.ചോതിഅടുത്തത് ചോതി നക്ഷത്രമാണ്. ഇവര്‍ക്ക് രണ്ട് പ്രശ്‌നങ്ങളാണ് വരുന്നത്. ശത്രുദോഷമാണ് ഒന്ന്. പല രീതിയിലും ശത്രുക്കളെക്കൊണ്ട് പൊറുതി മുട്ടും. ധനപരമായ പല ക്ലേശങ്ങളും ഇവര്‍ക്കുണ്ടാകും. കടമില്ലാത്തവരാണെങ്കില്‍ കടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ വരെ മനസമാധാനം നഷ്ടപ്പെടുന്ന സമയമാണ് ഇത്. ഇവരും ശിവക്ഷേതത്തില്‍ പൂജിച്ച ഭസ്മം അണിയുന്നത് നല്ലതാണ്.മകയിരംഅടുത്തത് മകയിരം നക്ഷത്രമാണ്. ഇവര്‍ക്ക് തൊഴിലിടത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു മൂലം മനപ്രയാസവും ഉണ്ടാകാം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചെറിയ വയ്യായ്ക പോലും വച്ചുകൊണ്ടിരിയ്ക്കരുത്. ആരോഗ്യകാര്യത്തില്‍ റിസ്‌ക് എടുക്കരുത്. പ്രത്യേകം ശ്രദ്ധ ചെലുത്തി വേണ്ട ചികിത്സ എടുക്കാം. റിസ്‌ക് പിടിച്ച കാര്യങ്ങള്‍ ചെയ്യരുത്. ഇതിനൊന്നും ഉചിതമായ സമയമല്ല. ശിവഭഗവാനെ പൂജിയ്ക്കുന്നതു നല്ലതാണ്. ഭസ്മം അണിയുക, കൂടെ കരുതുക.അവിട്ടംഅടുത്തത് അവിട്ടം നക്ഷത്രമാണ്. ഇവര്‍ക്ക് അല്‍പകാലമായി കഷ്ടപ്പാടുള്ള സമയമാണ് ഇത്. ഇവരുടെ കുടുംബ ജീവിതത്തില്‍ കലഹങ്ങളും പ്രശ്‌നങ്ങളും മനസമാധാനക്കേടും വരുന്നു. സാമ്പത്തികമായ നഷ്ടവും ഉണ്ടാകാം. കേസ്,കോടതി, വഴക്ക് എല്ലാം സംഭവിയ്ക്കാം. ഊഹക്കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റുകാരും ശ്രദ്ധിയ്‌ക്കേണ്ട സമയമാണ്. യാത്ര ചെയ്യുന്നവരും വാഹനം ഓടിയ്ക്കുന്നവരും ശ്രദ്ധിയ്‌ക്കേണ്ട സമയമാണ്. തുലാം കഴിയുന്നതോടെ മാറ്റം കാണും. ദേവീക്ഷേത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുക. ഈ പ്രസാദം അണിയാം. കൂടെ കരുതാം.
Source link