KERALAMLATEST NEWS
എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയുടെ പുതിയ മേൽശാന്തി, മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരി
പത്തനംതിട്ട: എസ് അരുൺകുമാർ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർമയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺകുമാർ ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി.
ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. അതേസമയം, തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്നത്.
Source link