നിജ്ജര്‍ വധം; ഇന്ത്യയ്‌ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് ജസ്റ്റിന്‍ട്രൂഡോ


ഒട്ടാവ : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ്’ ട്രൂഡോ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന്‍.’ഇന്ത്യയോട് സഹകരിക്കാന്‍ കാനഡ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ തെളിവാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ അന്വേഷണത്തിന് സഹകരിക്കാനും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു. കാരണം ആ സമയത്ത് കാനഡയുടെ പക്കല്‍ ഉണ്ടായിരുന്നത് പ്രാഥമിക വിവരങ്ങളായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു.


Source link

Exit mobile version