1. നീറ്റ് യു.ജി പ്രവേശനം:- മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നീറ്റ് യു.ജി മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ 19ന് മുൻപ് അഡ്മിഷൻ നേടണം. അലോട്ട്മെന്റിലുൾപ്പെടാത്തവർക്ക് എം.സി.സി നടത്തുന്ന സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാം. വെബ്സൈറ്റ്: mcc.nic.in.
2. സംസ്കൃത സർവകലാശാലയിൽ പി.എച്ച്ഡി:- കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫുൾടൈം പി.എച്ച്ഡി പ്രോഗ്രാമിലേക്ക് 18വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssus.ac.in.
3. പി.ജി ആയുർവേദ അലോട്ട്മെന്റ്:- പി.ജി ആയുർവേദ കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 18നകം പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.
4. പി.എച്ച്ഡി, ഇന്റഗ്രേറ്റഡ് എം.എസ്‌സി:- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ പി.എച്ച്ഡി, ഇന്റഗ്രേറ്റഡ് എം.എസ്‌സി – പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.tifr.res.in.
Source link