ആലപ്പുഴയിൽ വിജയദശമി പരിപാടിക്കിടെ വിദ്യാ‌ർത്ഥിനിയുടെ മുടി മുറിച്ചു; പൊലീസ് അന്വേഷണം

ആലപ്പുഴ: വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ പ്രീതികുളങ്ങരയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശത്തെ ക്ളബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ പങ്കെടുത്തുകഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മുടിയുടെ ഒരു ഭാഗം മുറിച്ചതായി യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ആരാണിത് ചെയ്തതെന്ന് യുവതിക്കും വീട്ടുകാർക്കും വ്യക്തമല്ല. എപ്പോഴാണ് മുടി മുറിച്ചതെന്നും അറിയില്ല. സംഭവത്തിൽ യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകി.

തദ്ദേശവാസികളാണ് ക്ളബ്ബിന്റെ പരിപാടിയിൽ കൂടുതലും പങ്കെടുത്തത്. അതിനാൽ തന്നെ കൃത്യം ചെയ്തത് പുറത്തുനിന്നുള്ളവരാകാൻ സാദ്ധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തോട് വൈരാഗ്യമുള്ളവരാണോ ചെയ്തതെന്നും സംശയമുണ്ട്. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link
Exit mobile version