KERALAMLATEST NEWS

കേരളതീരത്ത് കടലാക്രമണം: ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതിനാൽ ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനവും പാടില്ല. ഒന്നു മുതൽ രണ്ടു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാദ്ധ്യത.

തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും ജാഗ്രത പാലിക്കണം. എറണാകുളം മുനമ്പം ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല ഹാർബർ മുതൽ രാമനാട്ടുകര വരെയും ജാഗ്രത നിർദ്ദേശമുണ്ട്. കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യേക ജാഗ്രത പാലിക്കണം.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും കടൽക്ഷോഭത്തിന് സാദ്ധ്യതയുണ്ട്.ഇന്നലെ കള്ളക്കടൽപ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം പൂന്തുറ,​പൊഴിയൂർ,​കൊല്ലങ്കോട്,​ആലപ്പുഴയിലെ ആലപ്പാട്,​പറയക്കടവ്,​കുഴിത്തുറ,​ശ്രായിക്കാട്,​കണ്ണൂർ,​കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ കടലേറ്റമായിരുന്നു.തലശ്ശേരി പെട്ടിപ്പാലത്ത് കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ തകർന്നു.

അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ട്.ഇന്ന്

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ജാഗ്രത
1.മുന്നറിയിപ്പ് പിൻവലിക്കുംവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം.
2. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം


Source link

Related Articles

Back to top button