സ്കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി നാല് മുതൽ എട്ടു വരെ തിരുവനന്തപുരത്ത് നടക്കും നാലിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങളായ ഇരുളനൃത്തം, മലപ്പുലയ ആട്ടം, പളിയനൃത്തം, മംഗലംകളി, പണിയനൃത്തം എന്നിവ കൂടി ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 249 ഇനങ്ങളിലായി 15000 കുട്ടികൾ മാറ്റുരയ്ക്കും.

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 10,000ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി , പ്രവൃത്തിപരിചയം, എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 180 ഇനങ്ങളിലാണ് മത്സരം.


Source link
Exit mobile version