കൊച്ചി: ഡിജിറ്റല്‍, ഓഫ്സെറ്റ് പ്രിന്റിംഗ് മേഖലയ്ക്കാവശ്യമായ ഉപകരണങ്ങളായ ഡിജിറ്റല്‍ കട്ടറുകളും സാമ്പിള്‍ മേക്കറും തദ്ദേശീയമായി വികസിപ്പിച്ച് ബൈന്‍ഡ് വെല്‍. കടലാസുകൊണ്ടുള്ള ഏതു ഡിസൈനും ത്രിമാനരൂപത്തില്‍ ചെയ്തെടുക്കാന്‍ കഴിയുന്ന ഫ്ലാറ്റ്ബെഡ് കട്ടറായ സിഗ്ലോഹ്് എക്സിക്യൂട്ട് പുതിയ ഉപകരണങ്ങളിൽ ശ്രദ്ധേയമാണ്. കൊച്ചിയില്‍ നടന്ന ചടങ്ങിലാണു സിഗ്ലോഹ് എക്സിക്യൂട്ട് എന്ന യന്ത്രം വിപണിയിലിറക്കിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും സംവിധാനങ്ങളുള്ള ഡിജിറ്റല്‍ കട്ടറും സാമ്പിള്‍ മേക്കറും അവതരിപ്പിക്കുന്നത്. ചെറിയ ഡിജിറ്റല്‍ പ്രിന്റിംഗിനും വന്‍തോതിലുള്ള വ്യാവസായിക ഓഫ്സെറ്റ് പ്രിന്റിംഗിനും അനുയോജ്യമാണ് ഈ മെഷീനെന്നു കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍ സജിത്ത് പള്ളിപ്പുറം പറഞ്ഞു.
പരമ്പരാഗത ഡൈ കട്ടിംഗ് മെഷീനുകള്‍ക്കു കഴിയാത്ത ഡാന്ഗ്ലറുകള്, ഗിഫ്റ്റ് ബോക്സുകള്‍, സ്റ്റാന്‍ഡിംഗ് ഫ്ലക്സുകള്‍ എന്നിവ സിഗ്ലോഹ് എക്സിക്യൂട്ടിൽ അനായാസം നിര്‍മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മെഷീൻ കൊച്ചിയിൽ അവതരിപ്പിച്ച ചടങ്ങ്, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലൂയിസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

Source link