കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാർഷിക വളർച്ച. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 19.51 ശതമാനം വർധനയോടെ 550 കോടി രൂപയിലെത്തി. മുൻവർഷം ഇത് 460 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽനിന്ന് 56 പോയിന്റ് കുറച്ച് 4.40 ശതമാനത്തിലും, അറ്റ നിഷ്ക്രിയ ആസ്തി 39 പോയിന്റ് കുറച്ച് 1.70 ശതമാനത്തിൽനിന്ന് 1.31 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തി. അറ്റ പലിശ വരുമാനം 6.22 ശതമാനം വർധനവോടെ 882 കോടി രൂപയായി ഉയർന്നു. പലിശ ഇതര വരുമാനം 26.34 ശതമാനം വളർച്ചയോടെ 356 കോടി രൂപയിൽനിന്ന് 449 കോടി രൂപയിലെത്തി. ആസ്തികളിൽ നിന്നുള്ള വരുമാനം 10 പോയിന്റ് ഉയർന്ന് 1.07 ശതമാനമായി. റീട്ടെയിൽ നിക്ഷേപങ്ങൾ 93,448 കോടി രൂപയിൽ നിന്ന് 8.78 ശതമാനം വര്‍ധിച്ച് 1,01,652 കോടി രൂപയിലെത്തി.
എൻആർഐ നിക്ഷേപം 28,785 കോടി രൂപയിൽ നിന്ന് 5.92 ശതമാനം വർധനയോടെ 30,488 കോടി രൂപയിലെത്തി. 1,703 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തിൽ 7.81 ശതമാനമാണ് വളർച്ച. സേവിംഗ്സ് അക്കൗണ്ടുകൾ 4.44 ശതമാനവും കറന്റ് അക്കൗണ്ടുകൾ 25.02 ശതമാനവും വളച്ച നേടി. സ്വർണ വായ്പകളിൽ 10.74 ശതമാനമാണ് വാർഷിക വർധന. ഭവന വായ്പകളിൽ 41.94 ശതമാനം വളർച്ചയോടെ 7,072 കോടി രൂപയിലെത്തി. വാഹന വായ്പകളിൽ 18.11 ശതമാനം വാർഷിക വളർച്ചയോടെ 1,828 കോടി രൂപയിലെത്തി. ബാങ്ക് നടപ്പിലാക്കിവരുന്ന പദ്ധതികൾ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.

Source link