സഹകരണത്തിനു തടസം ഭീകരവാദം: എസ്. ജയശങ്കർ


ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​തി​​​ർ​​​ത്തി​​​ക്ക് അ​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തീ​​​വ്ര​​​വാ​​​ദം, വി​​​ഘ​​​ട​​​ന​​​വാ​​​ദം തു​​​ട​​​ങ്ങി​​​യ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ൽ അ​​​വ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ത്തെ​​​യും ഊ​​​ർ​​​ജ്ജ​​​വി​​​ത​​​ര​​​ണ​​​ത്തെ​​​യും ഗ​​​താ​​​ഗ​​​ത​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ. വ്യാ​​​പാ​​​ര, ഗ​​​താ​​​ഗ​​​ത സം​​​രം​​​ഭ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ഖ​​​ണ്ഡ​​​ത​​​യും സ്വ​​​യം​​​ഭ​​​ര​​​ണ​​​വും അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ ഷാ​​​ങ്ഹാ​​​യി കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (എ​​​സ്‌​​​സി​​​ഒ) സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി. പ​​​ര​​​സ്പ​​​ര​​​വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ രീ​​​തി​​​യി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ൽ ചൈ​​​നീ​​​സ് സൈ​​​ന്യ​​​വും ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​വും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​വും അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്ത് പാ​​​ക്കി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ർ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​തും പ​​​രാ​​​മ​​​ർ​​​ശി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​ഹ്ബാ​​​സ് ഷെ​​​രീ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ജി​​​ന്ന ക​​​ൺ​​​വ​​​ൻ​​​ഷ​​​ന്‍റെ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​കെ​​​ച്യാം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ എ​​​സ്‌​​​സി​​​ഒ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റെ വീ​​​ണ്ടും ഹ​​​സ്ത​​​ദാ​​​നം ചെ​​​യ്താ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ലും ഇ​​​രു​​​വ​​​രും ഹ​​​സ്ത​​​ദാ​​​നം ചെ​​​യ്യു​​​ക​​​യും സൗ​​​ഹൃ​​​ദം പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ​​​ചെ​​​യ്തി​​​രു​​​ന്നു.


Source link
Exit mobile version