മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് നാലിൽ സ്പെയിനിനു മിന്നും ജയം. മറുപടിയില്ലാത്ത മൂന്നു ഗോളിന് സ്പെയിൻ സെർബിയയെ കീഴടക്കി. എയ്മറിക് ലാപോർട്ട (5’), ആൽവാരൊ മൊറാട്ട (65’), അലെക്സ് ബെന്ന (77’) എന്നിവരായിരുന്നു സ്പെയിനിനുവേണ്ടി ഗോൾ നേടിയത്. ജയത്തോടെ നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തു തുടരുന്നു. പോർച്ചുഗലിനു സമനില ഗ്രൂപ്പ് ഒന്നിൽ നടന്ന രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സ്കോട്ലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു.
മറ്റൊരു മത്സരത്തിൽ പോളണ്ടും ക്രൊയേഷ്യയും 3-3 സമനിലയിൽ പിരിഞ്ഞു. നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി പോർച്ചുഗലാണ് ഒന്നാമത്. ഡെന്മാർക്കും സ്വിറ്റ്സർലൻഡും തമ്മിൽ നടന്ന മത്സരം 2-2 സമനിലയിൽ കലാശിച്ചു.
Source link