ചെന്നൈ: ശ്രീപെരുംപുത്തൂർ സാംസംഗ് ഇലക്ട്രോണിക്സ് പ്ലാന്റിൽ 37 ദിവസത്തോളം നീണ്ടുനിന്ന തൊഴിലാളിസമരം അവസാനിച്ചു. തമിഴ്നാട് സർക്കാരും മാനേജ്മെന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്് ചൊവ്വാഴ്ച സമവായമുണ്ടായത്. ഇതിനുപിന്നാലെ സമരം അവസാനിച്ചതായി സർക്കാർ അറിയിച്ചു. നേരത്തേയുള്ള ശന്പളവർധന തീരുമാനത്തിനു പുറമേ സമരത്തിൽ പങ്കെടുത്തവർക്കെതിരേ അച്ചടക്കനടപടിയെടുക്കില്ലെന്ന ഉറപ്പ്, കന്പനിക്കെതിരായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൊഴിലാളികളുടെ പ്രതിബദ്ധത എന്നിവ കരാറിൽ ഉൾപ്പെടുന്നു. ഇന്നലെ രാവിലെ സാംസംഗ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ ബോഡി യോഗത്തിനുശേഷം സമരം പിൻവലിക്കുകയാണെന്ന് ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ജീവനക്കാർ ഇന്നുതന്നെ ജോലിയിൽ തിരിച്ചുപ്രവേശിക്കും. ശന്പളവർധന, ജോലിസമയത്തിൽ ക്രമീകരണം, പുതുതായി രൂപവത്കരിച്ച തൊഴിലാളി സംഘടനയ്ക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ ഒന്പതിനാണ് സാംസംഗിലെ തൊഴിലാളികൾ സമരം തുടങ്ങിയത്. 1400ലേറെ തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ മാനേജ്മെന്റ് ആദ്യംതന്നെ അംഗീകരിച്ചിരുന്നു. എന്നാൽ കന്പനിയുടെ നയം അനുസരിച്ച് യൂണിയന് അംഗീകാരം നൽകിയില്ല. ഇതേത്തുടർന്ന് മാനേജ്മെന്റിനുമേൽ സമ്മർദം ചെലുത്താനായാണ്് സമരം നീട്ടിക്കൊണ്ടുപോയത്.
ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഒത്തുതീർപ്പിന്റെ ഭാഗമായി, യൂണിയൻ അംഗീകാരം സംബന്ധിച്ച കോടതിയുടെ വിധിക്കായി കാത്തിരിക്കാൻ ഇരുകക്ഷികളും സമ്മതിച്ചു. യൂണിയൻ രജിസ്ട്രേഷന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇതോടെ എല്ലാ പണിമുടക്ക് പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സിഐടിയു സമ്മതിച്ചു. മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ ഇ.വി. വേലു സിഐടിയുവുമായും സാംസംഗ് മാനേജ്മെന്റുമായും നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമുണ്ടായത്. സമരത്തിൽ പങ്കെടുത്തതിന്റെപേരിൽ തൊഴിലാളികൾക്കെതിരേ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സാംസംഗ് മാനേജ്മെന്റ് ഉറപ്പുനൽകി. ജോലിയിൽ പൂർണമായി സഹകരിക്കണമെന്നും മാനേജ്മെന്റിന്റെ താത്പര്യത്തിന് വിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യില്ലെന്നും തൊഴിലാളികളും ഉറപ്പുനൽകി.

Source link