WORLD

നൈജീരിയയിൽ ടാങ്കർ ലോറി സ്ഫോടനം; 94 പേർ മരിച്ചു


ലാ​​​ഗോ​​​സ്: നൈ​ജീ​രി​യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നു ജ​നം ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന​തി​നി​ടെ​ ഉണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 94 പേ​ർ മ​രി​ക്കു​ക​യും 50 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ട​ക്ക​ൻ സം​സ്ഥാ​ന​മാ​യ ജി​ഗാ​വ​യി​ലെ മാ​ജി​യ പ​ട്ട​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു വ​ൻ ദു​ര​ന്തം. മ​​​റ്റൊ​​​രു ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ട്ടി​​​ച്ചു​​​മാ​​​റ്റ​​​വേ​​​യാ​​​ണ് ടാ​​​ങ്ക​​​ർ ലോ​​​റി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്നു ചോ​​​രു​​​ന്ന ഇ​​​ന്ധ​​​നം ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​യി ജ​​​നം ത​​​ടി​​​ച്ചു​​​കൂ​​​ടി. സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സി​​​ന് ഇ​​​വ​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഉ​​​ഗ്ര​​​ൻ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​ത്.


Source link

Related Articles

Back to top button