Site icon onlinekeralanews.com

പ്രചാരണത്തിന്  സോഷ്യൽ  മീഡിയ   മാത്രം; ഇലക്ഷനുവേണ്ടി  പൈസ  ചെലവാക്കാൻ  താത്‌പര്യമില്ലെന്ന് ചെകുത്താൻ


പത്തനംതിട്ട; അഴിമതിക്കെതിരെ പോരാടാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ്. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അജു മത്സരിക്കുന്നത്.’സുതാര്യമായ സർക്കാർ സംവിധാനം വികസിപ്പിക്കുന്നതിനായി പറ്റുന്നത്ര കാര്യങ്ങൾ ചെയ്യണം. സുതാര്യതയെ മുൻനിർത്തി സർക്കാർ സംവിധാനം വികസിപ്പിച്ചാൽ ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കും. എല്ലാവരുടെയും ഓഡിറ്റിന് വിധേയമാകുന്ന സ്ഥാപനത്തിന്റെ കുറ്റവും കുറവുമൊക്കെ അപ്പപ്പോൾ പുറത്തുവരും. അങ്ങനെ വരുമ്പോൾ പരിഹാരവും പൊതുജനങ്ങൾ തന്നെ കണ്ടുപിടിക്കും. സമൂഹം ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തിയാൽ ഏറ്റവും മികച്ച സംവിധാനമാവും ഉണ്ടാവുക.


Source link

Exit mobile version