ശബരിമല ‘ഒരിക്കൽ ഇടതുമുന്നണിക്ക് കൈപൊള്ളിയതാണ്’

ശബരിമല വിവാദത്തിൽ സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് നിറുത്തിയ തീരുമാനത്തിനെതിരെ സി.പി.ഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ വിമർശനം.ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ്മ വേണമെന്ന് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന ലേഖനത്തിൽ പറയുന്നു.
‘ശബരിമലയിലെ ദർശനത്തിന് വെർച്വൽ ബുക്കിംഗ് മാത്രം പോരെന്നും സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്നും സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ പറഞ്ഞു.ദർശനത്തിനുള്ള പരിഷ്‌കാരം ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെയും എതിർപ്പിന് കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രംഗം തണുപ്പിക്കാൻ വരട്ടെ, നോക്കട്ടെ എന്നുപോലും പറയാതെ നിലപാടെടുത്തപ്പോൾ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്ങിനു സൗകര്യം ഒരുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ പറഞ്ഞത്.
ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്‌പോട് ബുക്കിങ്ങും നടപ്പാക്കണമെന്നാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം. വെർച്വൽ ക്യൂ മാത്രം നടപ്പാക്കിയാൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
.
Source link