വീണ്ടും ബോംബ് ഭീഷണി; ആകാശ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങ്
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാബാദിലും അടിയന്തര ലാൻഡിങ് നടത്തി. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 17 യാത്രക്കാരാണ് ആകാശ എയർ ഫ്ളൈറ്റ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഡൽഹി-ഷിക്കാഗോ എയർ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യു.പി.-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Source link