ASTROLOGY

ഒക്ടോബറിൽ ജനിച്ചവരുടെ ഭാഗ്യം വർധിക്കാൻ

ഒക്ടോബറിൽ ജനിച്ചവരുടെ ഭാഗ്യം വർധിക്കാൻ | ജ്യോതിഷം | Astrology | Manorama Online

ഒക്ടോബറിൽ ജനിച്ചവരുടെ ഭാഗ്യം വർധിക്കാൻ

ആർ സഞ്ജീവ്കുമാർ PGA

Published: October 16 , 2024 04:37 PM IST

1 minute Read

ഓപൽ ധരിച്ചാൽ നല്ല ഓർമശക്തിയും മാനസിക കഴിവും ശക്തിയും വർധിക്കും എന്നാണ് വിശ്വാസം.

Image Credit: VSanandhakrishna / IstockPhoto

ജ്യോതിഷ രത്നശാസ്ത്രരംഗത്ത് ധാരാളമായി ഉപയോഗിക്കുന്ന രത്നമാണ് ഓപൽ. ചന്ദ്രനുമായി ബന്ധപ്പെട്ട രത്നമായി കണക്കാക്കുന്നു. ഈ രത്നം എല്ലാവർക്കും ധരിക്കാം. ഓപൽ ധരിച്ചാൽ നല്ല ഓർമശക്തിയും മാനസിക കഴിവും ശക്തിയും വർധിക്കും എന്നാണ് വിശ്വാസം. താരതമ്യേന കുറഞ്ഞ വില മുതൽ വളരെ ഉയർന്ന വില വരെയുള്ള ഓപലുകൾ ലഭ്യമാണ്. എളുപ്പം സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ച് ധരിക്കണം. സൂര്യപ്രകാശത്തിന്റെ രീതിയനുസരിച്ച് ഓപലിൽ പലതരം നിറങ്ങൾ പ്രത്യക്ഷപ്പെടും. ആഭരണ വ്യവസായരംഗത്ത് ഓപൽ വൻതോതിൽ ഉപയോഗിക്കുന്നു.

മനോഹരമായ വർണവിന്യാസം പുലർത്തുന്ന ഒരു രത്നമാണ് ഓപൽ (OPAL).ശിവധാതുക്കല്ല് എന്ന് വിളിക്കപ്പെടുന്നു.ഫയർ ഓപൽ, ബ്ലാക്ക് ഓപൽ, മാറ്റിക്സ് ഓപൽ എന്നീ വിവിധ ഇനം ഓപലുകൾ ഉണ്ട്. സിന്തറ്റിക് ഓപലുകളും ലഭ്യമാണ്. ഓസ്ട്രേലിയ, യു.എസ്.എ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, റൊമാനിയ എന്നിവയാണ് പ്രധാന ഓപൽ ഉൽപാദക രാജ്യങ്ങൾ. രാസപരമായി ഹൈഡ്രേറ്റഡ് സിലിക്കാജെൽ ആണിത്. ഹാർഡ്നസ്സ് 6 ഉം സാന്ദ്രത 2.10 ഉം റിഫ്രാക്റ്റീവ് 1.37– 1.47 ഉം ആണ്.

ഒക്ടോബർ മാസത്തിൽ ജനിച്ചവർക്കും ജാതകത്തിൽ ചന്ദ്രന് ബലക്കുറവുള്ളവർക്കും ഓപൽ ധരിച്ചാൽ മാനസിക സമ്മർദങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതാണ്. ഓപൽ മോതിരമായും ലോക്കറ്റായും ധരിക്കാം. വലത്/ഇടത് കയ്യിലെ മോതിരവിരലിൽ തിങ്കളാഴ്ച രാവിലെ ചന്ദ്രന്റെ കാലഹോരയിൽ ധരിക്കുക. മനഃശാന്തിക്കും, ഭാഗ്യവും ഭാവനയും ഉണ്ടാകാനും ഓപൽ ധരിക്കുക.
ലേഖകൻആർ സഞ്ജീവ്കുമാർ PGAജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർലുലു അപ്പാര്‍ട്ട്മെന്റ്, Opp: പൊലീസ് ഗ്രൗണ്ട്തൈക്കാട് പി.ഒ, തിരുവനന്തപുരം 695014ഫോൺ: 8078908087, 9526480571E-mail:jyothisgems@gmail.com

English Summary:
The Power of Opal: A Gemstone for Enhanced Focus, Creativity, and Luck

1ht2qm4upri36k7c5gnb1jvouf 30fc1d2hfjh5vdns5f4k730mkn-list mo-astrology-gemology mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-gemstone


Source link

Related Articles

Back to top button