അയ്യപ്പന് കാണിക്കയായി ഹ്യൂണ്ടായ് ഐ10 നിയോസ്; താക്കോൽ കൈമാറി

തിരുവനന്തപുരം: ശബരിമല ശാസ്‌താവിന് കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ്. കെശ്വിൻ ഹ്യൂണ്ടായ് ആണ് കാണിക്കയായി പുതിയ കാർ സമർപ്പിച്ചത്.
കാറിന്റെ താക്കോൽ എംഡി ഉദയ്‌കുമാർ റെഡ്ഡി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന് കൈമാറി. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചന്ദൻ, സിഇഒ സഞ്ജുലാൽ രവീന്ദ്രൻ, ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2021 ഡിസംബറിൽ മഹീന്ദ്ര ഗ്രൂപ്പ് അവരുടെ വാഹനം ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു. വാഹന വിപണിയിൽ തരംഗമായി മാറിയ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ആണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനായിരുന്നു അത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്.
പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ. 2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനുള്ളിൽ വിപണി കുതിച്ചുയരുകയായിരുന്നു. പിന്നീട് ഈ വാഹനം ക്ഷേത്രം ലേലം ചെയ്‌തിരുന്നു.
Source link