KERALAM

‘ഇനി നാലുവർഷത്തിൽ ഒരിക്കൽ പിറന്നാൾ’ നവ്യ നായർ

മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ 39-ാം പിറന്നാൾ ആഘോഷിച്ച് പ്രിയപ്പെട്ടവർ. ”ഏറ്റവും ശക്തമായ സ്‌ത്രീ ആയതിന് നന്ദി എന്ന് നവ്യക്ക് ആശംസ നേർന്ന് സഹോദരൻ രാഹുൽ നായർ കുറിച്ചു. പ്രിയപ്പെട്ടവർ ചേർന്നൊരുക്കിയ മനോഹരമായ സർപ്രൈസിന്റെ വീഡിയോ നവ്യയും പങ്കുവച്ചു. മനോഹരമായൊരു കേക്കാണ് നവ്യയ്ക്കായി ആരാധകർ ചേർന്നൊരുക്കിയത്. കേക്കിനകത്ത് ഒളിച്ചിരിക്കുന്ന നർത്തകിയാണ് പ്രധാന കൗതുകം. ”അങ്ങനെ ഈ വർഷത്തെ പിറന്നാളോടുകൂടി ഈ പരിപാടി അവസാനിക്കുന്നു. ഇനി നാലു വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്ത് ഓർമ്മിപ്പിക്കല്ലേ പൊന്നേ… നടന്നതൊക്കെ ഇവിടെ ഉണ്ട്… അപ്പോ ഓകെ. ബൈ” എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചത്. ”ഈ കേക്ക് എന്റെ വീട്ടുകാർ പ്ളാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ സപ്പോർട്ട് സിസ്റ്റമായി മാറുകയും ചെയ്ത പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരപ്പിക്കുന്ന ഈ പെൺകുട്ടിയുടെ മാജിക്കുകൾ അവസാനിക്കുന്നില്ല, ”നവ്യയുടെ വാക്കുകൾ. അതേസമയം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി ആണ് റിലീസിന് ഒരുങ്ങുന്ന നവ്യ നായർ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. സണ്ണി വയ്‌ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് നിർമ്മാണം.


Source link

Related Articles

Back to top button