വിഷ്ണു ഉണ്ണിക്കൃഷ്ണന് നായിക അഷിക
തമിഴ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കൊമ്പയ്യ സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ആദ്യ മലയാള ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകൻ. പുതുമുഖം ശിവാനന്ദും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഷിക അശോകനാണ് നായിക. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയായ അഷിക അശോകൻ മിസിംഗ് ഗേൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പട്ടാപ്പകൽ എന്ന ചിത്രത്തിലും അഭിനയിച്ചു.
സമ്പന്നനായ ഒരു യുവാവിന്റെ ജീവിതവും, വെറും സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതവും തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാഷാണം ഷാജിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ – കൊമ്പയ്യ സംഭാഷണം – ശ്യാം. പി.വി. ഛായാഗ്രഹണം -ഷെന്റോ വി. ആന്റോ പ്രൊഡക്ഷൻ കൺട്രോളർ -ശശികുമാർ ഒറ്റപ്പാലം. ശ്രീ വന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. നവംബർ ആദ്യം പാലക്കാട് ചിത്രീകരണമാരംഭി ക്കും. പി.ആർ|. ഒ വാഴൂർ ജോസ്.
Source link