KERALAMLATEST NEWS
മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൃക്ക തകരാറുള്ള അദ്ദേഹത്തെ ഹീമോ ഡയാലിസിസിന് വിധേയനാക്കുന്നുണ്ട്. കലൂരിലെ വീട്ടിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജൻ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പരിശോധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.
Source link