എല്ലാ ബന്ധവും അവസാനിച്ചു; തെക്കന്‍ കൊറിയയിലേക്കുള്ള റോഡുകള്‍ക്ക് ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍


സിയോള്‍: ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടല്‍. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകര്‍ത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകര്‍ന്നിരിക്കുന്നത്.ദക്ഷിണ കൊറിയന്‍ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജന്‍സും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.


Source link

Exit mobile version