കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് 18ന് രാവിലെ 10മുതൽ കോളേജ് ഓഫീസിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9995142426, 9388011160
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം വർഷ ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിലെ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 17 ന് രാവിലെ 10ന് കോളേജ് ഓഫീസിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
ഓർമിക്കാൻ…
1. ഇഗ്നോ ടി.ഇ.ഇ:- ഇഗ്നോയുടെ ടേം എൻഡ് എക്സാമിനേഷൻ (ടി.ഇ.ഇ) രജിസ്ട്രേഷനുള്ള അവസാന തീയതി 20. വെബ്സൈറ്റ്: ignou.ac.in.
2. എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ്:- സിവിൽ സർവീസ്, ഗേറ്റ്, യു.ജി.സി നെറ്റ്, മറ്റ് പ്രവേശന പരീക്ഷകൾ എന്നിവയുടെ പരിശീലനത്തിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.egrantz.kerala.gov.in.
3. സിടെറ്റ്:- സ്കൂൾ അദ്ധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യതാ പരീക്ഷയായ സിടെറ്റിന് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: https://ctet.nic.in.
Source link