ഹ്യൂണ്ടായി ഇന്ത്യ ഐപിഒക്ക് മികച്ച പ്രതികരണം
മുംബൈ: 27,870 കോടി രൂപ സമാഹരണം ലക്ഷ്യമിട്ടുള്ള കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ ഇന്ത്യൻ വിഭാഗമായ ഹ്യൂണ്ടായി ഇന്ത്യയുടെ ഐപിഒ (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്)ക്ക് മികച്ച പ്രതികരണം. ആദ്യ ദിനം മൊത്തത്തിലുള്ള ഓഫറിന്റെ 18 ശതമാനം സബ്സ്ക്രിബ്ഷനായി. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുമായാണ് ഹ്യൂണ്ടായി ഇന്ത്യ എത്തിയിരിക്കുന്നത്. ഓഹരി വിൽപ്പന നാളെ അവസാനിക്കും.റീട്ടെയ്ൽ നിക്ഷേപർക്കായി ഓഫർ ചെയ്തതിന്റെ 26 ശതമാനത്തിന് ബുക്ക് ചെയ്തു. ഇവർക്കായി 4.94 കോടി ഓഹരികൾ മാറ്റിവച്ചതിൽ 1.3 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചത്. നോണ്‍ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കുള്ളതിന് 13 ശതമാനത്തിന് അപേക്ഷ ലഭി ച്ചിട്ടുണ്ട്. നോണ്‍ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 2.12 കോടി ഓഹരികൾ നീക്കിവച്ചതിൽ 27.66 ലക്ഷം ഓഹരികൾക്കാണ് അപേക്ഷ ലഭിച്ചത്. ക്വാളിഫൈഡ് ഇൻസിറ്റ്യൂഷണലുകൾക്കായി നീക്കിവച്ചതിൽ അഞ്ചു ശതമാനവും സബ്സ് ക്രൈബ് ചെയ്തു.
ജീവനക്കാർക്കുള്ള ഓഹരികളിൽ 80 ശതമാനത്തിന് അപേക്ഷ ലഭിച്ചു. ഇവർക്കു ള്ള 7.78 ലക്ഷം ഓഹരികളിൽ 6.19 ലക്ഷം ഓഹരികൾക്കാണ് അപേക്ഷ ലഭിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി നീക്കിവച്ചതിൽ അഞ്ച് ശതമാനത്തിനാണ് ഇന്ന് അപേക്ഷ ലഭിച്ചത്. ഐപിഒയ്ക്കു മുന്നോടിയായി രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യൂണ്ടായി 225 ആങ്കർ നിക്ഷേപകരിൽനിന്ന് 8315.3 കോടി സമാഹരിച്ചിരുന്നു.

Source link