ദക്ഷിണകൊറിയയിലേക്കുള്ള റോഡുകൾ ഉത്തരകൊറിയ തകർത്തു
പ്യോഗ്യാംഗ്: ദക്ഷിണകൊറിയയിലേക്കുള്ള റോഡുകൾ ഉത്തരകൊറിയ തകർത്തു. സ്ഫോടനങ്ങൾ നടത്തിയും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുമാണ് ഇതു ചെയ്തത്. അതിർത്തി എന്നെന്നേക്കുമായി പൂട്ടുമെന്ന് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ കുഴിബോംബുകളും ടാങ്ക്പ്രതിരോധ സംവിധാനങ്ങളും സ്ഥാപിക്കുകയും ചെയ്തു.
കൊറിയകളെ ബന്ധിപ്പിക്കുന്ന രണ്ടു റോഡുകളാണ് ഇന്നലെ നശിപ്പിച്ചതെന്നു ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഈ റോഡുകൾ ദീർഘകാലമായി പ്രവേശനമില്ലാത്തതാണ്. ദക്ഷിണകൊറിയയുമായി ഇനി ഒരു ഇടപാടുമില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ റോഡ് നശിപ്പിച്ചുകൊണ്ട് നല്കിയിരിക്കുന്നതെന്നും സൂചനയുണ്ട്.
Source link