ഷ​​മി​​യു​​ടെ കാ​​ര്യം സം​​ശ​​യം


ബം​​ഗ​​ളൂ​​രു: പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ പേ​​സ് ബൗ​​ള​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി, ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ക്രിക്കറ്റ് ടീ​​മി​​ൽ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള സം​​ശ​​യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യു​​മാ​​യി ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ട​​പ്പോ​​ഴാ​​ണ് രോ​​ഹി​​ത് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പൂ​​ർ​​ണ​​മാ​​യി പാ​​ക​​പ്പെ​​ടാ​​ത്ത ഷ​​മി​​യു​​മാ​​യി ക​​ളി​​ക്കു​​ക സാ​​ധ്യ​​മ​​ല്ലെ​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ മ​​റു​​പ​​ടി. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​നു​​ശേ​​ഷം മു​​ഹ​​മ്മ​​ദ് ഷ​​മി ഇ​​തു​​വ​​രെ ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ഷ​​മി​​യു​​ടെ കാ​​ൽ​​മു​​ട്ടി​​ൽ നീ​​രു​​ണ്ടെ​​ന്നും പൂ​​ർ​​ണ​​മാ​​യി ആ​​രോ​​ഗ്യ​​ത്തി​​ലേ​​ക്ക് അ​​ദ്ദേ​​ഹം എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും രോ​​ഹി​​ത് ശ​​ർ​​മ പ​​റ​​ഞ്ഞു.


Source link
Exit mobile version