തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പ്രാദേശിക വിമാനക്കമ്പനികളിലൊന്നായ റിപ്പബ്ലിക് എയര്‍വേയ്സ് ക്രൂ ഷെഡ്യൂള്‍ ബിഡ്ഡിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഐബിഎസ് സോഫ്റ്റ്വേറുമായി പങ്കാളിത്തത്തില്‍. ഐബിഎസിന്റെ ഐഫ്ളൈ ക്രൂ സൊല്യൂഷന് സംവിധാനം പ്രയോജനപ്പെടുത്തി പ്രവര്‍ത്തന കാര്യക്ഷമതയും യാത്രികര്‍ക്കുള്ള സേവനങ്ങളും മെച്ചപ്പെടുത്താനാണ് റിപ്പബ്ലിക്ക് ലക്ഷ്യമിടുന്നത്. ഈ ആപ്ലിക്കേഷന്‍ റിപ്പബ്ലിക്ക് എയര്‍വേയ്സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കും. മികച്ചതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഷെഡ്യൂള്‍-ബിഡ്ഡിംഗ് സമ്പ്രദായത്തിലാണു ജീവനക്കാര്‍ക്ക് താത്പര്യമെന്നും ഇത് കാര്യക്ഷമതയും സംതൃപ്തിയും വര്‍ധിപ്പിക്കുമെന്നും ഐബിഎസ് സോഫ്റ്റ്വേര്‍ സീനിയര്‍ വൈസ് പ്രസിഡന്റും അമേരിക്ക റീജണല്‍ ഹെഡ്ഡുമായ സാം ശുക്ല പറഞ്ഞു. എയര്‍വേയ്സിന്റെ നിര്‍ണായകമായ വിവര സംവിധാനങ്ങള്‍ നവീകരിക്കുന്നതില്‍ ശ്രദ്ധനല്കുന്ന കമ്പനിയാണ് റിപ്പബ്ലിക്. ഇതിനെ സഹായിക്കാന്‍ ഐബിഎസിന്റെ ഐഫ്ളൈറ്റ് ക്രൂ സൊല്യൂഷന് സാധിക്കുമെന്നും ഒപ്റ്റിമല്‍ ഷെഡ്യൂളിംഗ് ഫലങ്ങള്‍ നല്‍കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ ആപ്ലിക്കേഷനെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎസുമായുള്ള പങ്കാളിത്തം പ്രവര്‍ത്തനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പബ്ലിക്കിന്റെ പ്രതിബദ്ധതയെ കാണിക്കുന്നുവെന്ന് റിപ്പബ്ലിക് എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്റും സിഒഒയുമായ പോള്‍ കിന്സ്റ്റെഡ് പറഞ്ഞു. ഈ പങ്കാളിത്തം ജീവനക്കാര്‍ക്ക് ഷെഡ്യൂളുകളില്‍ വഴക്കം നല്‍കുകയും എയര്‍വേയ്സിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുമായി സഹകരിച്ച് കോഡ്ഷെയര്‍ കാരിയര്‍ നടത്തുന്ന റിപ്പബ്ലിക് എയര്‍വേയ്സ്, മാനേജര്‍മാരും ക്രൂ അംഗങ്ങളും അവരുടെ യൂണിയനുകളും ഉള്‍പ്പെട്ട അവലോകനത്തിന് ശേഷമാണ് പ്രിഫറന്ഷല് ബിഡ്ഡിംഗ് സിസ്റ്റം നവീകരിക്കുന്നതിനായി ഐബിഎസിന്റെ ഐഫ്ളൈ ക്രൂ പ്ലാനിംഗ് ഒപ്റ്റിമൈസേഴ്സ് തെരഞ്ഞെടുത്തത്.

Source link