KERALAM

രഥോത്സവ ദിനത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് മുന്നണികൾ

പാലക്കാട്: കൽപ്പാത്തി രഥോത്സവ ദിനത്തിൽ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് മുന്നണികൾ. വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഉപതിരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാൻ കമ്മിഷൻ തയ്യാറാകണമെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ടി.പി. രാമകൃഷ്‌ണനും ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button