KERALAMLATEST NEWS
പിഡിപി ചെയർമാൻ മഅ്‌ദനി അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്‌ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തെന്നാണ് വിവരം.
ഹൃദയമിടിപ്പ് കുറയുകയും ബിപി ക്രമാതീതമായി വർദ്ധിക്കുകയും ചെയ്‌ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനയ്‌ക്ക് ശേഷം മഅ്‌ദനിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഹീമോഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
Source link