രജനിക്കു തഗ്ഗുമായി ഫഹദ്; ‘വേട്ടയ്യനി’ലെ ഡിലീറ്റഡ് സീൻ

രജനിക്കു തഗ്ഗുമായി ഫഹദ്; ‘വേട്ടയ്യനി’ലെ ഡിലീറ്റഡ് സീൻ | Vettaiyan Deleted Scene 1
രജനിക്കു തഗ്ഗുമായി ഫഹദ്; ‘വേട്ടയ്യനി’ലെ ഡിലീറ്റഡ് സീൻ
മനോരമ ലേഖകൻ
Published: October 15 , 2024 12:37 PM IST
1 minute Read
രജനികാന്ത് ചിത്രം ‘വേട്ടയ്യനി’ലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. രജനിയും ഫഹദ് ഫാസിലും ഒന്നിച്ചുള്ള രസകരമായൊരു രംഗമാണ് സമയ ദൈർഘ്യം മൂലം അണിയറക്കാർ ഒഴിവാക്കിയത്.
ബാറ്ററി എന്നു വിളിപ്പേരുള്ള പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്. പല ഘട്ടത്തിലും പൊലീസിനെ സഹായിക്കുന്ന പാട്രിക്, രജനി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത ആളാണ്. ഈ കഥാപാത്രത്തെ ഫഹദ് ഗംഭീരമാക്കി. അനായാസമായി കോമഡി ചെയ്ത് ആളെകയ്യിലെടുക്കാൻ ഫഹദിനു കഴിഞ്ഞു.
തമിഴിലും മലയാളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാൻ കാരണമായതും ഫഹദിന്റെ പ്രകടനം കാരണമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ആദ്യ ദിവസം സമ്മിശ്ര പ്രതികരണം ലഭിച്ച ‘വേട്ടയ്യന്’ പിന്നീട് പൂജ അവധി ദിനങ്ങളിൽ മികച്ച കലക്‌ഷന്‍ ലഭിച്ചിരുന്നു.
രജനികാന്തിനും ഫഹദ് ഫാസിലിനും പുറമേ മഞ്‍ജു വാരിയർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
English Summary:
Vettaiyan Deleted Scene 1
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-rajinikanth mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list 61bdln1bbdf4p2pl4u2mgso6q4 mo-entertainment-common-teasertrailer
Source link