ASTROLOGY

ഇന്ന് കന്നിയിലെ പ്രദോഷം; സന്ധ്യയ്ക്ക് മഹാദേവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കാം


ഇന്ന് കന്നി മാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം.
ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷസന്ധ്യയിൽ പാർവതീ ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. ഈ പുണ്യവേളയില്‍ സരസ്വതീ ദേവി വീണ വായിക്കുകയും ബ്രഹ്മാവ് താളം പിടിക്കുകയും ലക്ഷ്മീദേവി ഗീതം ആലപിക്കുകയും മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്നു . നന്ദിയും ഭൃംഗിയും ഗന്ധര്‍വയക്ഷ കിന്നരന്മാരും തുടങ്ങീ എല്ലാവരും ഭഗവാനെ ഭക്തിയോടെ സേവിച്ചു നിൽക്കും. ഈ അവസരത്തിൽ നാം ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ് . ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.

ശിവസഹസ്രനാമം , പഞ്ചാക്ഷരീ സ്തോത്രം എന്നിവ സന്ധ്യയ്ക്ക് ജപിക്കാം. ദീർഘായുസ്സിനും രോഗദുരിതങ്ങൾ നീങ്ങാനും മഹാദേവനെ മഹാ മൃത്യുഞ്ജയ സ്തോത്രം ജപിച്ചു വണങ്ങാം . മഹാദേവനെ മൃത്യുഞ്ജയ ഭാവത്തിൽ കണ്ട് ഈ സ്തോത്രം ഭക്തിയോടെ ജപിക്കുക. ദുരിതശമനം കൈവരും.
രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവംകിം നോ മൃത്യും കരിഷ്യതി

ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അർധനാരീശ്വരം ദേവം പാർവതീപ്രാണനായകംനമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അനന്തമവ്യയം ശാന്തം അക്ഷമാലാധരം ഹരം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി


Source link

Related Articles

Back to top button