KERALAMLATEST NEWS

ടി.എം. ജേക്കബ് മെമ്മോറിയൽ അവാർഡ് എൻ.കെ.പ്രേമചന്ദ്രന്

തിരുവനന്തപുരം: മികച്ച പാർലമെന്റേറിയനുള്ള ടി.എം.ജേക്കബ് മെമ്മോറിയൽ അവാർഡ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻമന്ത്രി ടി.എം.ജേക്കബിന്റെ 13-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് 23ന് വൈകിട്ട് 5ന് കവടിയാർ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പന്തളം സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്ര് ഭാരവാഹികളായ അനൂപ് ജേക്കബ് എം.എൽ.എ, അഡ്വ. അമ്പിളി ജേക്കബ്, ഡെയ്സി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.


Source link

Related Articles

Back to top button