ടോപ്‌ലെസ് ആയി ഹന്നയും കലേഷും; ‘ഫെയ്സസ്’ ഫസ്റ്റ്ലുക്ക് വൈറൽ | Hannah Reji Koshy Topless
ടോപ്‌ലെസ് ആയി ഹന്നയും കലേഷും; ‘ഫെയ്സസ്’ ഫസ്റ്റ്ലുക്ക് വൈറൽ
മനോരമ ലേഖകൻ
Published: October 15 , 2024 12:02 PM IST
1 minute Read
കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും
കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം ‘ഫെയ്സസ്’ ഫസ്റ്റ്ലുക്ക് എത്തി. ടോപ്‌ലെസ് ആയാണ് നായകനും നായികയും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
SVKA മൂവീസിന്റെ ബാനറിൽ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നീലേഷ് ഇ.കെ. ആണ്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ.
സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ അണ്ണാമലൈ ഈശ്വർ, പ്രൊഡക്‌ഷൻ കൺട്രോളർ ജബ്ബാർ മതിലകം, ചീഫ് അസ്സോ. ഡയറക്ടർ നൗഫൽ ഹുസൈൻ, കലാ സംവിധാനം സജിത്ത് മുണ്ടയാട്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം മെർലിൻ ലിസബെത്, സംഘട്ടനം ബ്രൂസ്‌ലീ രാജേഷ്, കണ്ടന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ മാമിജോ.
English Summary:
Steamy First Look: Kalesh Ramanand and Hannah Reji Koshy Go Topless in Faces Movie
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2o1lp4k001q7cj3rd68r783fnk f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link