ഇസ്രായേലിലേയ്ക്ക് മിസൈല്‍ വിരുദ്ധ സംവിധാനവും യു.എസ് സൈനികരും ; പ്രതിരോധമൊരുക്കാന്‍ യു.എസ്.


വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താൻ സൈനികരെ അയക്കുമെന്ന് യു.എസ്. സൈനികർക്കൊപ്പം അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യു.എസിന്റെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180 ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. അതിനുശേഷം ഇറാനെതിരായ പ്രതികാരത്തിനൊരുങ്ങുന്ന ‘ഇസ്രായേലിന് പ്രതിരോധമൊരുക്കാന്‍’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളില്‍ നിന്ന് യു.എസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.


Source link

Exit mobile version