KERALAM

‘വെജിറ്റേറിയൻ ഭക്ഷണവും യോഗയുമൊക്കെയായി മുന്നോട്ടുപോകുകയാണ്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ല’

ലഹരി മരുന്നുകേസുമായി ബന്ധപ്പെട്ട്‌ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും സംശയനിഴലിൽ നിൽക്കുകയാണ്. താരങ്ങൾ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലിലെത്തി കണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

കേസ്‌ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ ‘ഹ..ഹാ..ഹി..ഹു’ എന്ന് എഴുതിയ ഒരു ചിത്രം പ്രയാഗ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത് ചർച്ചയായിരുന്നു. നടിക്കെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രയാഗയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റും നിരവധി പേരാണ് മോശം കമന്റുമായെത്തിയിരിക്കുന്നത്.

ഇതിനിടയിൽ നടിയുടേതെന്ന രീതിയിലുള്ള ഒരു പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. താൻ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാറില്ലെന്ന് പ്രയാഗ പ്രതികരിച്ചുവെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


ജോലിയിൽ നിന്ന് കുറച്ചുനാളായി ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. വെജിറ്റേറിയൻ ഭക്ഷണവും യോഗയുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഞാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറില്ല. തെറ്റായ പ്രചാരണം കേട്ട് മിണ്ടാതിരിക്കേണ്ട കാര്യമില്ല. പൊലീസ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാൽ പോകും. അവർ അവരുടെ ജോലി ചെയ്യട്ടേ’- എന്നാണ് പ്രയാഗയുടെ പ്രതികരണം.


പ്രയാഗ മാർട്ടിനെതിരെയുള്ള ആരോപണങ്ങൾ ഇന്നലെ വൈകിട്ട് തന്നെ അമ്മ ജിജി മാർട്ടിൻ നിഷേധിച്ചിരുന്നു. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവർ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button