KERALAMLATEST NEWS

നീറ്റ് യു.ജി സിലബസിൽ മാറ്റങ്ങൾ

2025- ൽ നടക്കുന്ന നീറ്റ് യു.ജി പരീക്ഷയുടെ ബയോളജി സിലബസിൽ മാറ്റംവരുത്തി. എൻ.സി.ഇ.ആർ.ടി സിലബസിലില്ലാത്ത ഭാഗങ്ങളും വെയിറ്റേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ്യൂമൻ ഫിസിയോളജി (20 %), ജനറ്റിക്‌സ് & ഇവല്യൂഷൻ(18 %), പ്ലാന്റ് ഫിസിയോളജി (6%), ഇക്കോളജി, ഡൈവേഴ്‌സിറ്റി ഇൻ ദ ലിവിഗ് വേൾഡ് (14%) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ സിലബസ് മാറ്റം വിലയിരുത്തി തയ്യാറെടുക്കണം. നീറ്റ് പരീക്ഷയിൽ 50 ശതമാനം ചോദ്യങ്ങളും ബയോളജിയിൽ നിന്നാണ്. ചില വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

പി.എം ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

പ്രധാന മന്ത്രി ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള പോർട്ടൽ തയ്യാറായി. 21- 24 വയസിനിടയിലുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ് ഡിസംബർ രണ്ടിന് ആരംഭിക്കും. രാജ്യത്തെ മുൻനിരയിലുള്ള 500 കമ്പനികളിൽ ഒരുവർഷത്തേക്ക് 80000 പേർക്ക് ഇന്റേൺഷിപ്പിന് അവസരങ്ങൾ ലഭിക്കും. ഇവർക്ക് തുടക്കത്തിൽ 6000 രൂപയും പ്രതിമാസം 5000 രൂപയും അലവൻസ് ലഭിക്കും. മിനിസ്ട്രി ഒഫ് കോർപ്പറേറ്റ് അഫയേഴ്‌സാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓയിൽ, ഗ്യാസ്, എനർജി, ട്രാവൽ & ടൂറിസം, ഓട്ടോമോട്ടീവ് അടക്കം 24 മേഖലകളിൽ ഇന്റേൺഷിപ് ലഭിക്കും. www.pminternship.mca.gov.in വഴി അപേക്ഷിക്കാം.

രാജ്യത്തെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളിലെ വർധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ സ്‌കിൽ വികസനത്തിൽ ഊന്നുക എന്ന നയത്തിന്റെ ഭാഗമാണ് ഇന്റേൺഷിപ് പദ്ധതി. പഠിച്ചിറങ്ങുന്ന യുവാക്കളെ തൊഴിലിനു സജ്ജമാക്കുക, ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്നവർക്ക് സ്‌കിൽ വികസനത്തിൽ ഊന്നൽ നൽകുക എന്നിവ പാക്കേജിലുണ്ട്.

ഗ്ലോബൽ മെഡിക്കൽ പ്രോഗ്രാം- 24

ഗ്ലോബൽ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് അമേരിക്കൻ യൂണിവേഴ്‌സിറ്റി ഒഫ് ആന്റിഗ്വയിൽ ഇപ്പോൾ അപേക്ഷിക്കാം. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്നുള്ള പ്രോഗ്രാമാണിത്. മൂന്ന് ഘട്ടങ്ങളിലായുള്ള കോഴ്‌സിൽ പ്രീ മെഡിക്കൽ പ്രോഗ്രാം 4 സെമസ്റ്റർ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലാണ്. രണ്ടാം ഘട്ടത്തിൽ 4 സെമസ്റ്റർ കാലയളവിലെ മെഡിക്കൽ പ്രീക്ലിനിക്കൽ പ്രോഗ്രാം എം.ഡി പ്രോഗ്രാമിന്റെ ഭാഗമായി ആന്റിഗ്വയിലാണ്. മൂന്നാം ഘട്ടത്തിൽ അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ മണിപ്പാൽ- ആന്റിഗ്വ അംഗീകൃത ആശുപത്രികളിൽ ക്ലിനിക്കൽ സേവനത്തിനുള്ള സൗകര്യം ലഭിക്കും. ആറര വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുന്നതോടൊപ്പം അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാനുതകുന്ന USMLE/ PLAB ലൈസൻസിംഗ് പരീക്ഷ വിജയകരമായി പൂർത്തിയാക്കാനുതകുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചാം സെമസ്റ്റർ മുതൽ USMLE- യ്ക്കുള്ള കോച്ചിംഗുണ്ടാകും. ഇതിനായി ബേസിക് സയൻസ് ഇന്റഗ്രേഷൻ കോഴ്‌സുണ്ടാകും. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോകെമിസ്ട്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.apply.aua.manipal.edu, www.auamed.org

ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്

ഭാരതീയ വിദ്യാഭവന്റെ എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് & റിസർച്ച് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം ഇൻ മാനേജ്മെന്റ്, ബിസ്സിനസ്സ് മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് നവംബർ 22 വരെ അപേക്ഷിക്കാം. www.pgdmadmissions.spjimr.org.


Source link

Related Articles

Back to top button