KERALAMLATEST NEWS

നാല് തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി

തിരുവനന്തപുരം: വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (വിമുക്ത ഭടൻമാർ/വിമുക്തഭടന്മാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ (കാറ്റഗറി നമ്പർ 595/2023), മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 596/2023), വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ – എൻ.സി.എ. ധീവര, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 619/2023, 620/2023, 117/2024), കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 258/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 672/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജ് ന്യൂറോളജി) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 240/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 678/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാഡേർഡൈസേഷൻ യൂണിറ്റ്) റിസർച്ച് ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 629/2023), ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 526/2023), ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (കാറ്റഗറി നമ്പർ 638/2023), എറണാകുളം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ ബോട്ട് കീപ്പർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 311/2023), പൊലീസ് (കെ.സി.പി.) വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), പൊലീസ് (എ.പി.ബി.) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 637/2023), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ -എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലീം (കാറ്റഗറി നമ്പർ 726/2023, 727/2023, 728/2023) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.


Source link

Related Articles

Back to top button