KERALAM

സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നടൻ ബൈജുവിന്റെ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഈ സമയത്ത് നടൻ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. നടനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രക്ത സാമ്പിളെടുക്കാൻ സഹകരിച്ചില്ല.

രാത്രി 11.45ഓടെ വെള്ളയമ്പലത്ത് നിന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഭാഗത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.

അപകടത്തിന് പിന്നാലെ കൺട്രോൾ റൂമിൽനിന്നും പൊലീസെത്തി പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടൻ പൊലീസുമായും നാട്ടുകാരുമായും അപകടത്തിന്റെ പേരിൽ തർക്കിച്ചു.

അപകടമുണ്ടാക്കിയതിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച ബൈജുവിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. നടൻ തയ്യാറാകാത്തതിനെ തുടർന്നാണിത്. ഇതോടെ പരിശോധനാ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്നാണ് ഡോക്ടർ നൽകിയ റിപ്പോർട്ട്. സംഭവത്തിൽ നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനകം വിവിധ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button