KERALAMLATEST NEWS

കോളേജ് അദ്ധ്യാപകരുടെ യു.ജി.സി കുടിശ്ശിക: ഉരുണ്ടുകളിച്ച് കേരളം

തൃശൂർ: സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം സർവകലാശാല- കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി കുടിശ്ശിക നൽകാത്തതിൽ ഉരുണ്ടുകളിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനം കുടിശ്ശിക നൽകിയ ശേഷം കേന്ദ്രം നൽകേണ്ട 50 ശതമാനം തുക ലഭിക്കാൻ അപേക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ അപേക്ഷിച്ചിട്ടും കേന്ദ്രവിഹിതം ലഭിച്ചില്ലെന്നാണ് നിയമസഭയിൽ എം.വിൻസന്റിന്റെ ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി മറുപടി നൽകിയത്.

അതേസമയം ഇതൊരു റീ ഇംബേഴ്‌സ്‌മെന്റ് പദ്ധതിയാണെന്ന് സർക്കാർ സമ്മതിക്കുന്നുമുണ്ട്. അതുപ്രകാരം കുടിശ്ശിക വിതരണം ചെയ്ത ശേഷമാണ് കേന്ദ്രവിഹിതം ലഭിക്കാൻ അപേക്ഷിക്കേണ്ടത്. ഇത് ചെയ്യാത്തതിനെ തുടർന്ന് കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ അദ്ധ്യാപകർക്ക് കുടിശ്ശികയ്ക്ക് പുറമേ 1501 കോടിയുടെ ആനുകൂല്യമാണ് കിട്ടാക്കനിയാകുന്നത്.

2016 ജനുവരി ഒന്ന് മുതൽ 2019 മാർച്ച് 31 വരെയാണ് കുടിശ്ശികയുള്ളത്.

പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കേരളം കുടിശ്ശിക നൽകാത്തതത്രേ. മുമ്പ് 80 ശതമാനം കേന്ദ്രവിഹിതം നൽകിയിരുന്നത് 50 ശതമാനമാക്കി. സംസ്ഥാനം കുടിശ്ശിക നൽകിയാലേ കേന്ദ്രവിഹിതം നൽകൂവെന്നാക്കി. കേന്ദ്രസഹായം വകമാറ്റിയതിനെ തുടർന്നാണിത്. സംസ്ഥാന വിഹിതം പി.എഫിൽ ലയിപ്പിക്കാമെന്നും ഇത് നാല് ഗഡുക്കളായി അദ്ധ്യാപകർക്ക് പിൻവലിക്കാമെന്നുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് പിന്നീട് മരവിപ്പിച്ചു. ഇനി കുടിശ്ശിക നൽകിയ ശേഷം കേന്ദ്രവിഹിതത്തിന് അപേക്ഷിക്കുകയാണ് പോംവഴി.

ഡി.എ കുടിശ്ശികയിനത്തിലും നഷ്ടമുണ്ടായ അദ്ധ്യാപകർക്ക് ഇനിയെങ്കിലും ശമ്പള പരിഷ്‌കരണ കുടിശ്ശിക നൽകണം.

ആർ.അരുൺകുമാർ
സംസ്ഥാന പ്രസിഡന്റ്
കെ.പി.സി.ടി.എ.


Source link

Related Articles

Back to top button