നേഷൻസ് ലീഗ് ഫുട്ബോളിൽ ഫിൻലൻഡിനെതിരേ ഇംഗ്ലണ്ടിനു ജയം

ഹെൽസിങ്കി (ഫിൻലൻഡ്): യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിനു മിന്നും ജയം. എവേ പോരാട്ടത്തിൽ ഇംഗ്ലണ്ട് 3-1നു ഫിൻലൻഡിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ബിയിൽ കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയശേഷമായിരുന്നു ഇംഗ്ലണ്ട് ഫിൻലൻഡിനെതിരേ ഇറങ്ങിയത്. ഇടക്കാല പരിശീലകൻ ലീ കാഴ്സ്ലിയുടെ കീഴിൽ നാലു മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ മൂന്നാം ജയമാണ്. ഹെൽസിങ്കി ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാക് ഗ്രീലിഷിലൂടെ 18-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് നേടി. ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (74’), ഡെക്ലാൻ റൈസ് (84’) എന്നിവർ ഇംഗ്ലണ്ടിന്റെ ലീഡ് 3-0 ആക്കി. എന്നാൽ, 87-ാം മിനിറ്റിൽ ആർട്ടു ഹൊസ്കൊനെനിലൂടെ ആതിഥേയർ തോൽവിഭാരം കുറച്ചു.
മറ്റൊരു മത്സരത്തിൽ ഗ്രീസ് 2-0നു റിപ്പബ്ലിക് ഓഫ് അയർലൻഡിനെ കീഴടക്കി. നേഷൻസ് ലീഗ് ബി ഗ്രൂപ്പ് രണ്ടിൽ നാലു മത്സരങ്ങളിൽനിന്ന് ഒന്പതു പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതാണ്. ഗ്രീസാണ് (ഒന്പതു പോയിന്റ്) ഒന്നാം സ്ഥാനത്ത്. ലീഗ് ബി ഗ്രൂപ്പ് മൂന്നിൽ നടന്ന മത്സരത്തിൽ ഓസ്ട്രിയ 5-1നു നോർവെയെ തകർത്തു. എർലിംഗ് ഹാലണ്ട് ഇറങ്ങിയെങ്കിലും നോർവെയ്ക്കു വേണ്ടി ഗോൾ നേടാൻ സാധിച്ചില്ല. ഓസ്ട്രിയയുടെ മാർക്കൊ അർനോടോവിച്ച് (8’, 49’) ഇരട്ട ഗോൾ സ്വന്തമാക്കി. ഗ്രൂപ്പിൽ ഇതോടെ നോർവെയ്ക്കും ഓസ്ട്രിയയ്ക്കും ഏഴു പോയിന്റ് വീതമായി. ഗോൾ വ്യത്യാസത്തിൽ നോർവെയാണ് മുന്നിൽ.
Source link