ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം വീണ്ടും കുതിച്ചുയരുന്നുവെന്ന ശക്തമായ സൂചനയുമായി കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 1.84 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഇതിനു കാരണമെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ നാലു മാസത്തെ ഏറ്റവും കുറവായ 1.31 ശതമാനത്തിൽ നിന്നാണ് കുതിപ്പ്. 2023 സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം നെഗറ്റീവ് 0.1 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവിലനിലവാരം ഓഗസ്റ്റിലെ 3.26 ശതമാനത്തിൽ നിന്ന് 9.47 ശതമാനത്തിലേക്ക് കഴിഞ്ഞമാസം കുതിച്ചുകയറി. ജൂലൈയിൽ 3.55 ശതമാനമായിരുന്നു. മേയിൽ 7.75 ശതമാനമായിരുന്നെങ്കിൽ ജൂണിൽ 8.68 ശതമാനമായി ഉയർന്നിരുന്നു. ഓഗസ്റ്റിൽ പച്ചക്കറി വില 10 ശതമാനം കുറഞ്ഞപ്പോൾ കഴിഞ്ഞമാസം 48.7 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ധാന്യവിലയും കഴിഞ്ഞ മാസം ഉയർന്നു. ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വില വൻതോതിൽ വർധിക്കുന്നത് വെല്ലുവിളിയാണ്. ഉരുളക്കിഴങ്ങിന് 78.13 ശതമാനവും സവാളയ്ക്ക് 78.83 ശതമാനവും വർധനവാണ് സെപ്റ്റംബറിലുണ്ടായത്.
കഴിഞ്ഞ സാന്പത്തികവർഷത്തെ (2023-24) ശരാശരി മൊത്തവില പണപ്പെരുപ്പം 12 മാസത്തിൽ ഏഴിലും നെഗറ്റീവായിരുന്നു. സെപ്റ്റംബറിൽ ഭക്ഷ്യേതര സാധനങ്ങളുടെ വില ഓഗസ്റ്റിലെ അപേക്ഷിച്ച് 1.64 ശതമാനം കുറഞ്ഞു. സെപ്റ്റംബറിൽ ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില കുറഞ്ഞു. മുൻ മാസത്തെ 0.67 ശതമാനവുമായി താരതമ്യപ്പെടുത്തുന്പോൾ വില നാലു ശതമാനത്തിലധികം ഇടിഞ്ഞു. ക്രൂഡ് പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും വില 13.04 ശതമാനമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. ഇത് ഓഗസ്റ്റിൽ 1.77 ശതമാനത്തിന്റെ വർധവുണ്ടായിരുന്നു. ഇന്ത്യയിൽ മൊത്തവില പണപ്പെരുപ്പത്തിൽ മൂന്നു ശ്രേണികളാണുള്ളത്. ഒന്നാമത്, പ്രൈമറി ആർട്ടിക്കിൾസ് -പ്രാഥമികോത്പനങ്ങൾ മൊത്തവില സൂചികയിൽ ഇവയുടെ വിഹിതം (മൊത്തം അനുപാതത്തിന്റെ 22.6 ശതമാനമാണ്. രണ്ടാമത്, ഇന്ധനവും ഉൗർജവും 13.2 ശതമാനമാണ്. മൂന്നാമത്, നിർമിത ഉത്പന്നങ്ങൾ 64.2 ശതമാനമാണ്. സെപ്റ്റംബറിൽ കണ്സ്യൂമർ പ്രൈസ് ഇൻഡെക്സിലും 5.49 ശതമാനം പണപ്പെരുപ്പമുയർന്നു. ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാന കാരണം.

Source link