അദ്ധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയിൽ; മൃതശരീരങ്ങൾ വൈദ്യപഠനത്തിനായി നൽകണമെന്ന് കുറിപ്പ്

കൊച്ചി: അദ്ധ്യാപക ദമ്പതികളും മക്കളും വീട്ടിൽ മരിച്ച നിലയിൽ. ചോറ്റാനിക്കരയിലാണ് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. രഞ്ജിത്, ഭാര്യ രശ്‌മി, മക്കളായ ആദി (ഒൻപത്), ആദിയ (ഏഴ്) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്‌കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്. രശ്‌മി പൂത്തോട്ട സ്‌കൂളിലെ അദ്ധ്യാപികയും.

നാലുപേരുടെയും മൃതശരീരങ്ങൾ വൈദ്യപഠനത്തിനായി മെഡിക്കൽ കോളേജിന് നൽകണമെന്ന് കുറിപ്പ് എഴുതിവച്ചിട്ടുണ്ടായിരുന്നു. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.

രാവിലെ ര‌ഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ശബ്ദമൊന്നും കേൾക്കാതിരുന്നതോടെ അയൽവാസികൾ വിവരം തിരക്കിയെത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രഞ്ജിത്തും രശ്‌മിയും തൂങ്ങിയ നിലയിലും മക്കൾ കിടക്കയിൽ മരിച്ച നിലയിലുമായിരുന്നു. മരണത്തിലേയ്ക്ക് നയിക്കുന്ന തരത്തിൽ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നതായി കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നട‌പടികൾ ആരംഭിച്ചു.


Source link
Exit mobile version