കേക്കിനകത്ത് ഒളിപ്പിച്ച കൗതുകം; അർദ്ധരാത്രി നവ്യ നായർക്കൊരു പിറന്നാൾ സർപ്രൈസ്
കേക്കിനകത്ത് ഒളിപ്പിച്ച കൗതുകം; അർദ്ധരാത്രി നവ്യ നായർക്കൊരു പിറന്നാൾ സർപ്രൈസ് | Navya Nair Birthday Celebration
കേക്കിനകത്ത് ഒളിപ്പിച്ച കൗതുകം; അർദ്ധരാത്രി നവ്യ നായർക്കൊരു പിറന്നാൾ സർപ്രൈസ്
മനോരമ ലേഖകൻ
Published: October 14 , 2024 11:53 AM IST
1 minute Read
നവ്യ നായരും മകൻ സായിയും
പ്രിയപ്പെട്ടവർ ചേർന്നൊരുക്കിയ മനോഹരമായൊരു പിറന്നാൾ സർപ്രൈസിന്റെ വിഡിയോ പങ്കുവച്ച് നവ്യ നായർ. അതി മനോഹരമായൊരു കേക്കാണ് നവ്യയ്ക്കായി ആരാധകർ ചേർന്നൊരുക്കിയത്. കേക്കിനകത്ത് ഒളിച്ചിരിക്കുന്ന നർത്തകിയാണ് പ്രധാന കൗതുകം. ‘‘അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു .. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ.. നടന്നതൊക്കെ ഇവിടെ ഉണ്ട് .. അപ്പോ ഓക്കെ ബൈ.’’ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വിഡിയോ പങ്കിട്ടത്.
‘‘ഈ കേക്ക് എന്റെ വീട്ടുകാർ പ്ലാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ സപ്പോർട്ട് സിസ്റ്റമായി മാറുകയും ചെയ്ത പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരിക്കുന്ന ഈ പെൺകുട്ടിയുടെ മാജിക്കുകൾ അവസാനിക്കുന്നില്ല.
മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരുമെന്നതിനാൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിക്കുമൊപ്പം ഈ കള്ളത്തരങ്ങൾക്കെല്ലാം കൂട്ടുനിന്ന ആര്യയും ലക്ഷ്മിയും.. സന്തോഷം കൊണ്ട് മനസ്സു നിറയുന്നു.’’–നവ്യയുടെ വാക്കുകള്‍.
‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യിൽ അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമാണം.
English Summary:
Navya Nair Birthday Celebration Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-navyanair f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4avvvrpsefvg9o0uietmfdhpd
Source link