CINEMA

പൊരുതി നിൽക്കുന്ന എന്റെ അവസാന കൺപീലി: കാൻസറിനെ ചെറുത്ത് നടി ഹിന ഖാൻ

പൊരുതി നിൽക്കുന്ന എന്റെ അവസാന കൺപീലി: കാൻസറിനെ ചെറുത്ത് നടി ഹിന ഖാൻ | Hina Khan Cancer

പൊരുതി നിൽക്കുന്ന എന്റെ അവസാന കൺപീലി: കാൻസറിനെ ചെറുത്ത് നടി ഹിന ഖാൻ

മനോരമ ലേഖകൻ

Published: October 14 , 2024 12:29 PM IST

1 minute Read

ഹിന ഖാൻ

അർബുദത്തെ ചെറുത്ത് തോൽപ്പിക്കുന്നതിന്റെ പ്രതീകമായി തന്റെ കണ്ണിൽ അവശേഷിക്കുന്ന അവസാന കൺപീലിയുടെ ചിത്രം പങ്കുവച്ച് നടി ഹിന ഖാൻ.  തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ച ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രവും പങ്കുവച്ചിട്ടുണ്ട്.  സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹിന ഖാന്‍ എപ്പോഴും മറ്റുള്ളവർക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.   
‘‘എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ? ഒരിക്കല്‍ എന്റെ കണ്ണുകൾക്ക് ഭംഗി നൽകിയിരുന്ന ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. എന്റെ കൺപീലികൾ ജന്മനാ തന്നെ നല്ല നീളമുള്ളതും മനോഹരവുമായിരുന്നു.  ഇപ്പോൾ എന്നോടൊപ്പം അർബുദത്തോട് പൊരുതി ഈ ധീരനായ യോദ്ധാവ് ഏകനായി നിൽക്കുകയാണ്.  

എന്റെ കീമോയുടെ അവസാന സൈക്കിൾ നടക്കുമ്പോൾ മറ്റെല്ലാ രോമങ്ങളും കൊഴിഞ്ഞുപോയെങ്കിലും ഈ ഒരൊറ്റ കൺപീലി എനിക്ക്  പ്രചോദനം തരുന്നുണ്ട്.  എല്ലാം ശരിയാകും, എല്ലാം നേരിടാനുള്ള ശക്തി എനിക്ക് ലഭിക്കട്ടെ  പത്തുവർഷത്തിലേറെയായി ഞാൻ കൃത്രിമ കണ്‍പീലി ധരിച്ചിട്ട്. എന്നാലിപ്പോൾ ഷൂട്ടിന് വേണ്ടി ഞാൻ കൺപീലി ധരിക്കാൻ ബാധ്യസ്തയാവുകയാണ്.’’ ഹിന ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹിന കാൻസറിന്റെ മൂന്നാം സ്റ്റേജിലൂടെ കടന്നുപോവുകയാണ്.  കീമോ തെറാപ്പി ചികിത്സയെത്തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയ ഹിന ഖാൻ തന്റെ മുടി മുറിച്ച് വിഗ് തയാറാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. കാൻസർ ചികിത്സക്കിടയിലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു തരത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും അഭിനയിക്കാനും താരം ശ്രമിക്കാറുണ്ട്.

English Summary:
Hina Khan Shares Pics Of Her Last Standing Eyelash Amid Cancer Battle

7rmhshc601rd4u1rlqhkve1umi-list 6r6bltm16ievfj2rfk9mcjqgar f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button