വീണയ്ക്ക് എതിരായ അന്വേഷണം അവസാനഘട്ടത്തിൽ

ചെന്നൈ: മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ അഡിഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം നടത്തിവരുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്. എട്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇപ്പോൾ 10 മാസമായി.

 കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് (സി.എം.ആർ.എൽ.) കമ്പനി വീണാ വിജയന്റെ എക്സാലോജിക് സൊലൂഷ്യൻസ് കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് കേസിനാധാരം. 2017 മുതൽ 2020 കാലയളവിൽ 1.72 കോടി രൂപ കൈപ്പറ്റിയെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ചൂണ്ടിക്കാട്ടുന്നു.

 വീണാ വിജയനെയും പിണറായി വിജയനെയും പാർട്ടിയെയും ഒരുപോലെ വെട്ടിലാക്കി. നിയമാനുസൃത കരാറെന്ന് മുഖ്യമന്ത്രി നിയമസഭയിലും രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ കരാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലും ന്യായീകരിച്ചിരുന്നു.

​നാ​ൾ​വ​ഴി

2023​ ​ഡി​സം​ബ​ർ​ 13​:​ ​മാ​സ​പ്പ​ടി​​​ക്കേ​സി​​​ൽ​ ​എ​ക്സാ​ലോ​ജി​​​ക്കി​​​നെ​തി​​​രെ​ ​എ​സ്.​എ​ഫ്.​ഐ.​ഒ.​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി​​.​ജെ.​പി​​​ ​നേ​താ​വ് ​ഷോ​ൺ​​​ ​ജോ​ർ​ജ്ജി​​​ന്റെ​ ​ഹ​ർ​ജി​​​ ​ഹൈ​ക്കോ​ട​തി​​​യി​​ൽ

2024​ ​ജ​നു​വ​രി​​​ 31​:​ ​കേ​ന്ദ്ര​ ​ക​മ്പ​നി​​​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​​​ച്ചു

​ഫെ​ബ്രു​വ​രി​​​ 2​:​ ​ക​ണ​ക്കു​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​വീ​ണ​ ​വി​​​ജ​യ​ന് ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​നോ​ട്ടീ​സ്

​ഫെ​ബ്രു​വ​രി​​​ 5​:​ ​ആ​ലു​വ​യി​​​ലെ​ ​സി​​.​എം.​ആ​ർ.​എ​ൽ​ ​ഓ​ഫീ​സി​​​ൽ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​പ​രി​​​ശോ​ധന

​ഫെ​ബ്രു​വ​രി​​​ 7​:​ ​കെ.​എ​സ്.​ഐ.​ഡി​​.​സി​​​ ​ഓ​ഫീ​സി​​​ൽ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​പ​രി​​​ശോ​ധന

​ഫെ​ബ്രു​വ​രി​​​ 24​:​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷ​ണ​ത്തി​​​നെ​തി​​​രെ​ ​എ​ക്സാ​ലോ​ജി​​​ക് ​സ​മ​ർ​പ്പി​​​ച്ച​ ​ഹ​ർ​ജി​​​ ​ക​ർ​ണാ​ട​ക​ ​ഹൈ​ക്കോ​ട​തി​​​ ​ത​ള്ളി​

​മാ​ർ​ച്ച് 12​:​ ​അ​ന്വേ​ഷ​ണം​ ​ചോ​ദ്യം​ ​ചെ​യ്ത് ​കെ.​എ​സ്.​ഐ.​ഡി​​.​സി​​​ ​സ​മ​ർ​പ്പി​​​ച്ച​ ​ഹ​ർ​ജി​​​യി​​​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാ​ൻ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​

​മാ​ർ​ച്ച് 27​:​ ​വീ​ണ​യ്ക്കെ​തി​​​രെ​ ​ഇ.​ഡി​​​ ​കൊ​ച്ചി​​​ ​യൂ​ണി​​​റ്റ് ​ക​ള്ള​പ്പ​ണ​ക്കേ​സ് ​ര​ജി​​​സ്റ്റ​ർ​ ​ചെ​യ്യു​ന്നു

​ഏ​പ്രി​​​ൽ​ 11​:​ ​സി​​.​എം.​ആ​ർ.​എ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഇ.​ഡി​​​ ​​​ ​ചോ​ദ്യം​ ​ചെ​യ്യു​ന്നു

​ഒ​ക്ടോ​ബ​ർ​ 9​:​ ​വീ​ണ​യെ​ ​ചെ​ന്നൈ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​ഓ​ഫീ​സി​​​ൽ​ ​വി​​​ളി​​​ച്ചു​വ​രു​ത്തി​​​ ​മൊ​ഴി​​​ ​രേ​ഖ​പ്പെ​ടു​ത്തി​


Source link
Exit mobile version