ഗുരുസാഗരം പുരുഷോത്തമൻ നി​ര്യാതനായി​

കുട്ടനാട് : ‘വിശ്വഗുരു’എന്ന ചലച്ചിത്രത്തിൽ ശ്രീനാരായണഗുരുവിന്റെ വേഷം അഭിനയിച്ച് പ്രശസ്തനായ കൈനകരി തോട്ടുവാത്തല തേവർ പറമ്പ് ഗുരുസാഗരം ടി.കെ.പുരുഷോത്തമൻ (80,പുരുഷോത്തമൻ കൈനകരി​) നിര്യാതനായി. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നി​ർമ്മി​ച്ച ഗുരുസാഗരം എന്ന ഡോക്യുമെന്ററിയി​ലും അഭി​നയി​ച്ചി​ട്ടുണ്ട്. ​

ഗുരുധർമ്മ പ്രചരണസഭ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം, കൈനകരി ഇളങ്കാവ് ദേവിക്ഷേത്രം കമ്മി​റ്റിയംഗം എന്നീ നി​ലകളി​ലും പ്രവർത്തി​ച്ചു. വാർദ്ധക്യസഹജമായ വിഷമതകളെതുടർന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി.

ഭാര്യ : രാധാമണി . മക്കൾ : ജയന്തി, ജയേഷ്, സനൽകുമാർ. മരുമക്കൾ: സുബ്രമഹ്മണ്യൻ, പ്രീത, സബിത.

അനുസ്മരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, ഗുരുധർമ്മപ്രചരണസഭ കേന്ദ്ര കമ്മറ്റി കോർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, ജില്ലാ സെക്രട്ടറി എം.ഡി.സലിം എം.പി.പുരുഷോത്തമൻ ,എം.ആർ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

സെക്യൂരി​റ്റി​യി​ൽ നി​ന്ന്

ഗുരുവി​ലേക്ക്

പട്ടാളത്തിൽനിന്ന് വിരമിച്ച പുരുഷോത്തമൻ ആലപ്പുഴ കളർകോട് സ്‌കൂട്ടർ ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയി​രുന്നു. അക്കാലത്ത് ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്തപ്പോൾ താടിരോമങ്ങൾ വളരുകയും മുഖത്തി​ന് ശ്രീനാരായണഗുരുവുമായി​ വളരെ സാമ്യം തോന്നുകയുമുണ്ടായി​​. തുടർന്നാണ് സ്‌കൂട്ടർ ഫാക്ടറിയിലെ ഏതാനും ജീവനക്കാരും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റി അംഗങ്ങളും ചേർന്ന് ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നി​ർമ്മി​ച്ച ഗുരുസാഗരം ഡോക്യുമെന്ററി​യി​ൽ ഗുരുവിന്റെ വേഷം ലഭി​ച്ചത്. പിന്നീട് വിശ്വഗുരു എന്ന ചിത്രം നിർമ്മിച്ചപ്പോൾ അതി​ന്റെ അണിയറ പ്രവർത്തകർ ശ്രീനാരായണഗുരുവിന്റെ റോൾ പുരുഷോത്തമനെ ഏല്പിക്കുകയായിരുന്നു. 2017ൽ പ്രദർശനത്തി​നെത്തി​യ ചി​ത്രം സംവി​ധാനം ചെയ്തത് വി​ജീഷ് മണി​യാണ്. നാട്ടിലെ വിവിധ നാടകങ്ങളിലും അഭിനയിക്കാനായി​.


Source link
Exit mobile version