WORLD
ഇസ്രയേല്‍ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം ; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ് : വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 61-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. ടെല്‍ അവീവിന് വടക്കുള്ള ബിന്‍യാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ 61 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.
Source link