സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാഗ; ഒരുങ്ങുന്നത് കോർട്ട് റൂം ഡ്രാമ
സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാഗ; ഒരുങ്ങുന്നത് കോർട്ട് റൂം ഡ്രാമ | Prayaga Martin Sabumon
സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാഗ; ഒരുങ്ങുന്നത് കോർട്ട് റൂം ഡ്രാമ
മനോരമ ലേഖകൻ
Published: October 14 , 2024 08:40 AM IST
1 minute Read
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രതത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു.
കോർട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു.
പ്രയാഗ മാർട്ടിൻ എന്ന കഴിവുറ്റ കലാകാരിയെ സിനിമയിൽ ഉൾപ്പെടുത്താനായതിൽ താൻ സന്തോഷവാനാണെന്നും, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.
ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് ചിത്രം വേട്ടയ്യനിലൂടെ സാബുമോൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ‘കുമരേശൻ’ എന്ന വില്ലൻ കഥാപാത്രത്തെ താരം ഗംഭീരമാക്കുകയും ചെയ്തു. തിയറ്ററിൽ കയ്യടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം.
English Summary:
Sabumon Makes Directorial Debut – Prayaga Martin to Star
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sabumonabdusamad mo-entertainment-common-malayalammovie 4b6stodi45vf83e5mdsf1nh0rt mo-entertainment-movie-prayagamartin
Source link